ഏകദിന പരമ്പര: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്, നാല് പേസര്‍മാരുമായി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ഇന്ത്യ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പടെ നാലു പേസര്‍മാരുമായാണ് ഇന്നിറങ്ങുന്നത്.

author-image
Priya
New Update
ഏകദിന പരമ്പര: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്, നാല് പേസര്‍മാരുമായി ഇന്ത്യ

മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ഇന്ത്യ. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പടെ നാലു പേസര്‍മാരുമായാണ് ഇന്നിറങ്ങുന്നത്.

ഹാര്‍ദ്ദിക്കിന് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.പേസ് നിരയില്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന് സ്ഥാനമില്ല.

 

രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും സ്പിന്നര്‍മാരായി ടീമിലെത്തിയപ്പോള്‍ യുസ്വേന്ദ്ര ചാഹല്‍ ഒരിക്കല്‍ കൂടി പുറത്തായി. ബാറ്റിംഗ് നിരയില്‍ കെ എല്‍ രാഹുല്‍ മധ്യനിരയില്‍ ഇടം നേടി.

സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ സ്ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയന്‍ ടീമില്‍ അസുഖബാധിതനായ അലക്‌സ് ക്യാരിക്ക് പകരം ജോഷ് ഇംഗ്ലിസ് ആണ് ടീമിലെത്തിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (ഡബ്ല്യു), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ (സി), രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത് (സി), മാര്‍നസ് ലാബുഷാഗ്‌നെ, ജോഷ് ഇംഗ്ലിസ് (ം), കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ ആബട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

india australia 1 st odi