നാലാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങളുമായി ഇംഗ്ലണ്ട്

ഇന്ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി.

author-image
Athira
New Update
നാലാം ടെസ്റ്റില്‍ രണ്ട് മാറ്റങ്ങളുമായി ഇംഗ്ലണ്ട്

റാഞ്ചി: ഇന്ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. ലെഗ് സ്പിന്നര്‍ റെഹാന്‍ അഹമ്മദിനെ ഒഴിവാക്കി പകരം ഓഫ് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനെ ടീമിലേക്ക് കൊണ്ടു വന്നു. പേസര്‍ മാര്‍ക്ക് വുഡും നാലാം ടെസ്റ്റില്‍ ഇല്ല. പകരം ഒല്ലി റോബിന്‍സണ്‍ ഇറങ്ങും.

ഫോമിലല്ലാല്‍ എങ്കിലും ജോണി ബെയര്‍‌സ്റ്റോ ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തി. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-2ന് പിന്നിലായിരുന്നു. രാജ്‌കോട്ടിന്റെ തോല്‍വിയെ ഇംഗ്ലണ്ട് ഉപേക്ഷിച്ചുവെന്നും പരമ്പര 3-2ന് സ്വന്തമാക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

 

 

ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷുഹൈബ് ബഷീര്‍.

sports news Latest News sports updates