രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍; വീണ്ടും മെസ്സിത്തിളക്കം, വന്‍ ജയവുമായി ഇന്റര്‍ മയാമി

ഇന്റര്‍ മയാമിക്കായുള്ള രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി ലയണല്‍ മെസ്സി. ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി.

author-image
Lekshmi
New Update
രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍; വീണ്ടും മെസ്സിത്തിളക്കം, വന്‍ ജയവുമായി ഇന്റര്‍ മയാമി

ഫ്‌ളോറിഡ: ഇന്റര്‍ മയാമിക്കായുള്ള രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി ലയണല്‍ മെസ്സി. ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി ഗോള്‍ കണ്ടെത്തി. അറ്റ്‌ലാന്റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോള്‍ കണ്ടെത്തിയ മെസി ഒരു അസിസ്റ്റും പേരിലാക്കി. മെസ്സി തിളങ്ങിയ മത്സരത്തില്‍ മയാമി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അറ്റ്‌ലാന്റയെ തകര്‍ത്തുവിട്ടത്.

അറ്റ്‌ലാന്റ യുണൈറ്റഡിനായി മെസി ഇരട്ട ഗോളും റോബര്‍ട്ട് ടെയ്‌ലര്‍ ഒരു ഗോളും നേടിയതോടെ ഇന്റര്‍ മയാമി ആദ്യപകുതിയില്‍ തന്നെ 30ന് മുന്നിലെത്തി. എട്ടാം മിനിറ്റിലും 22ാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍. 44ാം മിനുറ്റില്‍ ടെയ്‌ലര്‍ ലക്ഷ്യം കണ്ടു. രണ്ടാംപകുതി ആരംഭിച്ച് 53ാം മിനുറ്റില്‍ ടെയ്‌ലറും ഇരട്ട ഗോള്‍ കുറിച്ചു. മത്സരത്തില്‍ മെസിക്കും ടെയ്‌ലര്‍ക്കും ഇരട്ട ഗോളും ഓരോ അസിസ്റ്റുമുണ്ട്.

ക്രൂസ് അസൂലിനെതിരെ കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ലിയോണല്‍ മെസിയെ ഫൗള്‍ ചെയ്തത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഇന്റര്‍ മയാമിയിലെ മെസിയുടെ ഗോളടി ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്.

goal inter miami atlanta united MESSI