ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം: ഇന്ത്യയെ തകര്‍ത്ത് ഖത്തര്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലാണ് ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ടത്

author-image
Web Desk
New Update
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം: ഇന്ത്യയെ തകര്‍ത്ത് ഖത്തര്‍

ഭുവനേശ്വര്‍: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലാണ് ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ ഖത്തറിന്റെ മുസ്തഫ താരീഖ് ഇന്ത്യയ്ക്ക് ആദ്യ പ്രഹമേല്‍പ്പിച്ചു. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഖത്തര്‍ നടത്തിയ ആക്രമണങ്ങളെല്ലാം ഇന്ത്യ പ്രതിരോധിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഖത്തര്‍ വീണ്ടും സ്‌കോര്‍ ചെയ്തു. 47ാം മിനിറ്റില്‍ അല്‍മോയെസ് അലിയാണ് രണ്ടാം ഗോള്‍ നേടിയത്. 86ാം മിനിറ്റില്‍ യൂസുഫ് അബ്ദുറിസാഗും ഗോള്‍ നേടിയതോടെ ഖത്തര്‍ വിജയം സ്വന്തമാക്കി.

2026 fifa world cup football qatar india