2034 ഫുട്ബോൾ ലോകകപ്പ് വേദി സൗദി; സ്ഥിദീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

ലോകകപ്പ് ഫുട്‌ബോളിന്റെ വേദി സൗദി അറേബ്യ. ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് ഈ അവസരം ലഭിച്ചത്. ഓസ്‌ട്രേലിയയും സൗദിയുമാണ് വേദിക്കായി രംഗത്തുണ്ടായിരുന്നത്.

author-image
Hiba
New Update
2034 ഫുട്ബോൾ ലോകകപ്പ് വേദി സൗദി; സ്ഥിദീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

സൂറിച്ച്: 2034-ലെ ലോകകപ്പ് ഫുട്‌ബോളിന്റെ വേദി സൗദി അറേബ്യ. ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് ഈ അവസരം ലഭിച്ചത്. ഓസ്‌ട്രേലിയയും സൗദിയുമാണ് വേദിക്കായി രംഗത്തുണ്ടായിരുന്നത്.

‘മൂന്ന് ലോകകപ്പുകൾ, അഞ്ച് ഭൂഖണ്ഡങ്ങൾ, മത്സരവേദിയായി പത്ത് രാജ്യങ്ങൾ - ഫുട്‌ബോൾ ശരിക്കും ആഗോള കായികയിനമാകുന്നു’ -സൗദിക്ക് വേദി ഉറപ്പിച്ചുകൊണ്ട് ഇൻഫാന്റിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2026-ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് വേദിയാകുന്നത്. 2030-ൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലും യൂറോപ്യൻ രാജ്യങ്ങളായ പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിലും നടക്കും.

തെക്കേഅമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, പരഗ്വായ്, അർജന്റീന എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രദർശനമത്സരങ്ങളും നടക്കും. വേദികൾക്കായുള്ള നടപടിക്രമങ്ങൾക്ക് ഫിഫ കൗൺസിൽ അംഗീകാരം നൽകിയതായും ഇൻഫാന്റിനോ അറിയിച്ചു.

 
Gianni Infantino FIFA President Saudi 2034 Football World Cup