/kalakaumudi/media/post_banners/f06d67758eb7f253cb60b906248427dcc55820e431466d511bf7b96acba51d4b.jpg)
വിശാഖപട്ടണം; ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ്, വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നാളെ രാവിലെ 9.30ന് ആരംഭിക്കും. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെ.എസ് ഭാരത്, ധ്രുവ് ജുറേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംമ്ര, അവേഷ് ഖാന്‍, രജത് പട്ടേതാര്‍, സര്‍ഫറാസ് ഖാന്‍, വാഷിങ്ട സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവര്‍ അണിനിരക്കും.
പരിക്കേറ്റത് മൂലം ടെസ്റ്റില്‍ നിന്ന് പിന്മാറിയ രവീന്ദ്ര ജഡേജയ്ക്കും കെ.എല്‍ രാഹുലിനും പകരക്കാരായാണ് സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദറും രണ്ടാം ടെസ്റ്റിലേക്കിറങ്ങുന്നത്.
ആദ്യമായാണ് സൗരഭും സുന്ദറും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത്. ആര്‍ അശ്വിനും രോഹിതും ഒഴിച്ചാല്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് വേണ്ടത്ര പരിചയസമ്പത്തില്ല. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ചുവട് വെക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യയുടെ മികച്ച താരങ്ങളായ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജയും കെ.എല്‍ രാഹുലും ഇല്ലെന്നുള്ളത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ് മൊത്തമായി അണിനിരന്നാലും ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ ജോ റൂട്ടിന്റെ റണ്‍സിനെ മറികടക്കുവാനാകുമോ എന്നതില്‍ സംശയമാണ്. ഇന്ത്യയുടെ ആകെ റണ്‍സ് 10,702, ജോ റൂട്ടിന് മാത്രം 11,174 റണ്‍സ്. ഇന്ത്യന്‍ താരങ്ങളുടെ അഭാവം കളിയെ ബാധിക്കുമോ എന്നതില്‍ ആശങ്കയിലാണ് ആരാധകര്‍.