/kalakaumudi/media/post_banners/f81f75ac3e0012ccb1cdf4810ab2e8817d8944d597aec461ab6bd405fe625b47.jpg)
ഡല്‍ഹി: ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവാഴ്ച പ്രഖ്യാപിച്ചേക്കും. രണ്ടാം ടെസ്റ്റിലൂടെ രജത് പട്ടിദാര്‍, സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറേല്‍, സൗരഭ് കുമാര്‍ എന്നിവര്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുകയാണ്. മൂന്നാം ടെസ്റ്റില്‍ ആരൊക്കെ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ല. മൂന്നാം ടെസ്റ്റിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 2ന് നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് പരിക്കുകള്‍ മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും പുറത്തായിരുന്നു. കെ എല്‍ രാഹുലിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള വിവരങ്ങള്‍. എന്നാല്‍ ജഡേജയുടെ സ്ഥിതി മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.