/kalakaumudi/media/post_banners/be2409c24b4f02f74eb80012ebbb6139efe1a6d0d31587245949849e796e2616.jpg)
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റിന് ഇറങ്ങാന്‍ ഇന്ത്യ. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ആദ്യ രണ്ട് ടെസ്റ്റിലെ ആധികാരിക ജയത്തിന് പിന്നാലെ ഇന്‍ഡോറില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ നാലാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി ശുഭ്മാന്‍ ഗില്ലിന് തന്നെയാകും അവസരം.വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ കോലിയും ഇറങ്ങുമെന്ന കാര്യത്തില്‍ സംശയങ്ങളില്ല.
മോശം ഫോമിലുള്ള കോലിക്ക് ഈ ടെസ്റ്റിലെങ്കിലും ഫോമിലായില്ലെങ്കില്‍ ടെസ്റ്റ് കരിയര്‍ തന്നെ വലിയ പ്രതിസന്ധിയിലാകും.അഞ്ചാം നമ്പറില്‍ ശ്രേയസ് തുടരണോ രാഹുലിന് അവസാനമായി ഒരു അവസരം കൂടി നല്‍കണോ എന്ന ആലോചന ഇന്ത്യന്‍ ക്യാംപിലുണ്ട്.
സൂര്യകുമാറിന് പകരം രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ശ്രേയസിന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും നാലാം ടെസ്റ്റില്‍ ശ്രേയസിന് തന്നെയാണ് സാധ്യത.
ഇഷാന്‍ കിഷന് വിക്കറ്റ് കീപ്പറായി നാളെ അവസരം ലഭിക്കും.കെ എസ് ഭരതിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇഷാന്‍ കിഷന്റെ മികവറിയാനുള്ള അവസരമാകും അഹമ്മദാബാദ് ടെസ്റ്റ്.
ഇന്നലെ നടന്ന പരിശീലനത്തില്‍ ഇഷാന്‍ കിഷന്‍ ദര്‍ഘനേരം ബാറ്റിംഗ് കീപ്പിംഗ് പരിശീലനം നടത്തിയിരുന്നു.സ്പിന്നര്‍മാരായി ജഡേജയും അശ്വിനും അക്‌സറും ഇറങ്ങുമ്പോള്‍ പേസര്‍മാരായി മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയും ഉമേഷ് യാദവും കളിക്കുമെന്നാണ് സൂചന.