ഇന്ത്യ v/s ഇംഗ്ലണ്ട്; ഇന്ത്യയ്‌ക്കെതിരെ ട്രാക്കില്‍ തിരിച്ചെത്തി ഇംഗ്ലണ്ട്, റെക്കോര്‍ഡ് സ്വന്തമാക്കി അശ്വിന്‍

നാലാം ടെസ്റ്റില്‍ ജോ റൂട്ട് ഇംഗ്ലണ്ടിന് കരുത്തേകി ജോ റൂട്ട്.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്;  ഇന്ത്യയ്‌ക്കെതിരെ ട്രാക്കില്‍ തിരിച്ചെത്തി ഇംഗ്ലണ്ട്,  റെക്കോര്‍ഡ്  സ്വന്തമാക്കി അശ്വിന്‍

 

റാഞ്ചി; നാലാം ടെസ്റ്റില്‍ ജോ റൂട്ട് ഇംഗ്ലണ്ടിന് കരുത്തേകി ജോ റൂട്ട്. താരം തന്റെ 61-ാം ടെസ്റ്റ് അര്‍ദ്ധസെഞ്ചുറിയിലേക്ക് അദ്ദേഹം അടുക്കുകയാണ്. ബെന്‍ ഫോക്സ്-ജോ റൂട്ട് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് സിറാജ്, ആകാശ് ദീപ് വിക്കറ്റുകള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയ്ക്കെതിരെ റാഞ്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ സെഷനില്‍ 24.1 ഓവറില്‍ 112 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. സ്‌കോര്‍ 47ല്‍ നില്‍ക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് പോകുന്നത്. 21 പന്തില്‍ 11 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് അരങ്ങേറ്റക്കാരന്‍ ആകാശ് ദീപിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. സ്‌കോര്‍ നൂറു കടന്നതിനു പിന്നാലെ സ്പിന്നര്‍മാര്‍ വിക്കറ്റുവേട്ട തുടങ്ങി. 35 പന്തില്‍ 38 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോയെ ആര്‍. അശ്വിന്‍ വിക്കറ്റിനുമുന്നില്‍ കുടുക്കി. ഇതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലായി.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍-സാക് ക്രൗലി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സന്‍, ശുഐബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

ഇന്ത്യ പ്ലേയിങ് ഇലവന്‍-രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പട്ടീദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

 

 

 

 

 

 

 

sports news Latest News sports updates