/kalakaumudi/media/post_banners/a2bfb565a507f82e2d4d80428eda3c5c9032d87a1d68eadb0f5deb25d537020a.jpg)
ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താന്‍ അവസാന ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയം കണ്ടെത്തി. 42 റണ്‍സിനാണ് പാകിസ്താന്‍ കിവീസിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ന്യൂസിലാന്‍ഡിന്റെ മറുപടി 17.2 ഓവറില്‍ 92 റണ്‍സില്‍ ഒതുങ്ങി.
മത്സരത്തില്‍ ടോസ് നേടി പാകിസ്താന്‍ ബാറ്റ് ചെയ്ത് മത്സരം ആരംഭിച്ചു. മുഹമ്മദ് റിസ്വാന്റെ 38ഉം ഫഖര്‍ സമാന്റെ 33ഉം മാത്രമാണ് പാക് നിരയില്‍ എടുത്ത് പറയാനുള്ളത്. സാഹിബ്‌സാദ ഫര്‍ഹാന്‍ 19 റണ്‍സുമെടുത്തു. ന്യൂസിലാന്‍ഡ് നിരയിലും ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ഗ്ലെന്‍ ഫിലിപ്‌സ് 26ഉം ഫിന്‍ അലന്‍ 22ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ കഴിയാതെ പോയതോടെ കിവിസ് കനത്ത തോല്‍വി വഴങ്ങി.