/kalakaumudi/media/post_banners/6a18805b27bfac472d675ba063eb2b010abb69b5357980a9ecbbdf078346231c.jpg)
ധരംശാലയില്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഇംഗ്ലണ്ട് ഒല്ലി റോബിന്‍സണ് പകരം മാര്‍ക്ക് വുഡ് കളിക്കും. നാലാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റമാണ് ഇംഗ്ലണ്ട് ടീമില്‍ ഉള്ളത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. പരമ്പരയില്‍ രാജ്‌കോട്ടിലും ഹൈദ്രാബാദിലും മാര്‍ക്ക് വുഡ് കളിച്ചിരുന്നു. ടെസ്റ്റില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
ഇതുവരെ നാല് വിക്കറ്റ് മാത്രമാണ് താരം നേടിയത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. തുടര്‍ മത്സരങ്ങളില്‍ വിജയം കണ്ടില്ല. സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ശുഐബ് ബഷീര്‍ എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍.