അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ആവേശഭരിതമായ പോരാട്ടത്തിൽ പാക്കിസ്ഥാന്‍ ബാറ്റിങ് തുടരുന്നു. 73 റൺസ് നേടുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാർ പറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖും ഇമാം ഉൽ ഹഖും പുറത്തായി.
ഷഫീഖ് 8–ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13–ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.
മൂന്നാം വിക്കറ്റിൽ മുഹമ്മദ് റിസ്‌വാനും ക്യാപ്റ്റൻ ബാബർ അസമും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇടയ്ക്ക് റിസ്‌വാനെതിരെ എൽബിഡബ്ല്യു അപ്പീൽ നൽകി ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ തീരുമാനമെടുത്തെങ്കിലും, ഡിആർഎസ് റിസ്‌വാനെ രക്ഷിച്ചു. ഇരുവരും ചേർന്ന് 19–ാം ഓവറിൽ ടീം സ്കോർ 100 കടത്തി. മൂന്നാം വിക്കറ്റ് പാർട്നർഷിപ്പ് നിലവിൽ 50 കടന്നു.