/kalakaumudi/media/post_banners/76489d153b958320fc81256fec83e5edb0320c4ab7338dedb358999bfbb7374e.jpg)
ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ വിജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഫ്ഗാനിസ്ഥാന്‍ മറികടന്നു.
49 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാന്‍ 286 റണ്‍സാണ് സ്വന്തമാക്കി, എട്ടുവിക്കറ്റിന്റെ വമ്പന്‍ ജയം നേടി. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ് ഇത്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചറിച്ച് നേരത്തെ അഫ്ഗാനിസ്ഥാന്‍ അമ്പരപ്പിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നു തോല്‍വി വഴങ്ങിയതോടെ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ റഹ്‌മാനുല്ല ഗുര്‍ബാസും (53 പന്തില്‍ 65) ഇബ്രാഹിം സാദ്രാനും (113 പന്തില്‍ 87) മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പിന്നീടെത്തിയ റഹ്‌മത്ത് ഷാ (84 പന്തില്‍ 77), ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷഹിദ് (45 പന്തില്‍ 48) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് അഫ്ഗാനിസ്ഥാന്റെ ജയം ഉറപ്പിച്ചു.