By Shyma Mohan.13 01 2023
റിയാദ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനയുടെ സൂപ്പര്‍ നായകന്‍ ലയണല്‍ മെസിയെ സൗദിയിലെത്തിക്കാന്‍ ശ്രമം.
അല്‍ ഹിലാല്‍ ക്ലബാണ് വന്‍ തുക വാഗ്ദാനം ചെയ്ത് മെസിയെ സൗദിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. മെസിക്കായി എത്ര തുക വേണമെങ്കിലും അല്‍ ഹിലാല്‍ മുടക്കാന്‍ തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരം.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായാണ് മെസി നിലവില്‍ കളിക്കുന്നത്. മെസി അല്‍ ഹിലാല്‍ ക്ലബിലേക്ക് വരികയാണെങ്കില്‍ 2640 കോടി വരെ മുടക്കാന്‍ തയ്യാറാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പഴയ ക്ലബ് ബാര്‍സിലോനയും യുഎസിലെ ഇന്റര്‍ മയാമിയും താരത്തെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. സൗദി ഫുട്‌ബോള്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. അല്‍ നസര്‍ ഒന്നാമതും.