രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഹഷീം ആംല

രണ്ടു പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹഷീം ആംല.

author-image
Shyma Mohan
New Update
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഹഷീം ആംല

ജോഹനാസ്ബര്‍ഗ്: രണ്ടു പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹഷീം ആംല. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരം വിരമിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം കൗണ്ടി ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്ക് വേണ്ടിയായിരുന്നു 39കാരനായ താരം കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ സറേ ചാമ്പ്യന്‍മാരായതില്‍ ആംലയുടെ പങ്ക് നിര്‍ണ്ണായമാകമായിരുന്നു. എല്ലാ പ്രൊഫഷണല്‍ ഫോര്‍മാറ്റിലുമായി 34104 റണ്‍സാണ് ആംല അടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ 18672 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി അണിഞ്ഞപ്പോള്‍ നേടിയിട്ടുള്ളതാണ്.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഒരേ ഒരു ദക്ഷിണാഫ്രിക്കന്‍ താരവുമാണ് ആംല. 2004 മുതല്‍ 2019 വരെ നീണ്ടു നിന്ന ടെസ്റ്റ് കരിയറില്‍ 24 മത്സരങ്ങളില്‍ നിന്ന് 9282 റണ്‍സുകളും 28 സെഞ്ചുറികളുമാണ് ആംല നേടിയിട്ടുള്ളത്. 181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വിന്റി20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും താരം നേടിയിട്ടുണ്ട്. 25 ഏകദിന സെഞ്ചുറികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡ് ആംലയുടെ പേരിലാണ്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായാണ് ഹഷീം ആംല കളിച്ചിട്ടുള്ളത്.

Hashim Amla