ഒക്ടോബർ 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ബിസിസിഐ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയമായ പരിപാടികളെന്ന് റിപ്പോർട്ട്. മത്സരം നേരിൽ കാണാൻ അമിതാഭ് ബച്ചനും രജനികാന്തും സച്ചിൻ തെണ്ടുൽക്കറും എത്തും.
കളി ആരംഭിക്കുന്നതിനു മുൻപ് ഗായകൻ അർജിത് സിംഗ് അടക്കമുള്ളവരുടെ സംഗീത വിരുന്ന് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ലോകകപ്പിൽ ഉദ്ഘാടന ചടങ്ങ് ഇല്ലാത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ലോകകപ്പിൽ ഇന്ത്യ വ്യാഴഴ്ച രണ്ടാം മത്സരത്തിനിറങ്ങുകയാണ്. അഫ്ഗാനിസ്താനാണ് എതിരാളികൾ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും.
ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആവേശത്തിലാണ് ഇന്ത്യ.അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപെടുകയും ചെയ്തു.