അനസ് എടത്തൊടിക വീണ്ടും ഗോകുലത്തിലേക്ക്

അനസ് എടത്തൊടിക വീണ്ടും ഗോകുലം കേരള എഫ്‌സിയിലേക്ക്. വരാനിരിക്കുന്ന ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ്‌സിയുമായി അനസ് കരാർ ഒപ്പിട്ടു.

author-image
Hiba
New Update
അനസ് എടത്തൊടിക വീണ്ടും ഗോകുലത്തിലേക്ക്

കോഴിക്കോട്: അനസ് എടത്തൊടിക വീണ്ടും ഗോകുലം കേരള എഫ്‌സിയിലേക്ക്. വരാനിരിക്കുന്ന ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ്‌സിയുമായി അനസ് കരാർ ഒപ്പിട്ടു.

മുൻ ഇന്ത്യൻ സെന്റർ ബാക്ക് അനസ് 2019ൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദേശീയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ അഭ്യർത്ഥനയെത്തുടർന്ന് തീരുമാനം മാറ്റി. 2021-22 ഐ‌എസ്‌എലിൽ ജംഷഡ്പുർ എഫ്‌സിക്കായും കളിച്ചു. ‘‘കളി നിർത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. തിരിച്ചുവരവ് അപ്രതീക്ഷിതമാണ്’’– അനസ് പറഞ്ഞു.

Anas Edathotika Gokulam fc