കോപ്പ അമേരിക്കയ്ക്ക് ശേഷം ഏഞ്ചൽ ഡി മരിയ വിരമിക്കും

By Hiba .24 11 2023

imran-azhar

 

2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിക്കുമെന്ന് അർജന്റീന വിംഗർ ഏഞ്ചൽ ഡി മരിയ. 2008 മുതൽ അർജന്റീന ദേശീയ ടീമിനായി കളിക്കുന്ന ഡി മരിയ ഇതുവരെ 136 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. അർജന്റെനയുടെ നാല് ലോകകപ്പ് സ്ക്വാഡിൽ അദ്ദേഹം ഉണ്ടായിരുന്നു. അവസാനം ഖത്തറിൽ ലോകകപ്പ് കിരീടവും നേടി.

 

“അർജന്റീനയുടെ കുപ്പായം ഞാൻ അവസാനമായി അണിയുന്നത് കോപ്പ അമേരിക്കയായിരിക്കും, എന്റെ കരിയറിൽ എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യത്തോട് ഞാൻ വിട പറയും, അർജന്റീനക്ക് ഒപ്പം ഉള്ള നിമിഷങ്ങൾ എല്ലാ അഭിമാനത്തോടെയും ആണ് അനുഭവിക്കുന്നത്” ഡി മരിയ പറഞ്ഞു.

 

“ആരാധകർക്ക് നന്ദി, കുടുംബത്തിനു നന്ദി, സുഹൃത്തുക്കൾക്കും ടീമംഗങ്ങൾക്കും നന്ദി,” അദ്ദേഹം പറഞ്ഞു. ദേശീയ ടീം വിട്ടാലും ക്ലബ് ഫുട്ബോളിൽ ഡി മരിയ തുടരും.

 

 

OTHER SECTIONS