/kalakaumudi/media/post_banners/d3ad81198e4a4868f9dd01ff182c2912f75565f956cfc8f692de95c541f5cb68.jpg)
അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന് കിരീടം.അല്‍ ഹിലാലിനെ 2-1 ന് തകര്‍ത്താണ് അല്‍ നസര്‍ കിരീടത്തില്‍ മുത്തമിട്ടത്. ക്രിസ്റ്റിയാനോ റൊണള്‍ഡോയുടെ മികവിലാണ് ഈ ചരിത്രനേട്ടം.
മത്സരത്തില്‍ ക്രിസ്റ്റിയാനോ ഇരട്ട ഗോളുകളാണ് നേടിയത്. എക്സ്ട്രാ ടൈമിലാണ് റൊണാള്‍ഡോ വിജയ ഗോള്‍ നേടിയത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ ക്രിസ്റ്റിയാനോ ആണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.
ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അല്‍ നസര്‍ താരമായി റൊണാള്‍ഡോ. കൂടാതെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുല്‍ ഹെഡഡ് ഗോള്‍ സ്വന്തമാക്കുന്ന കളിക്കാരനായി ഇതോടെ ക്രിസ്റ്റിയാനോ. ഗേര്‍ഡ് മുള്ളറെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ നേട്ടം സ്വന്തമാക്കിയത്.