/kalakaumudi/media/post_banners/bfbae65076dbab512c2aa75a711fab37b43fd95dc6c076f6af10c4e02a5dcdb0.jpg)
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകചാമ്പ്യന്മാരായ അർജന്‍റീനക്കും ബ്രസീലിനും തോൽവി. അർജന്‍റീന യുറുഗ്വേയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കും ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കുമാണ് തോറ്റത്.
ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ അര്‍ജന്റീന തന്നെയാണ് ഒന്നാമത്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയുമടക്കം 12 പോയന്റാണ് ടീമിനുള്ളത്. ബ്രസീല്‍ പട്ടികയില്‍ അഞ്ചാമതാണ്.