ബ്രസീലിന് നാണംകെട്ട തോൽവി; മരക്കാനയിൽ ബ്രസീലിന്റെ ചിറകരിഞ്ഞ്‌ അർജന്റീന

By Hiba .21 11 2023

imran-azhar

 

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന. 63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ തകർപ്പൻ ഗോളിലാണ് അർജന്റീനയുടെ വിജയം. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.

 

നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി.

 

81-ാം മിനിറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ 10 പേരുമായാണ് കളിച്ചത്. അർജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിനാണ് ജോലിൻടണ് ചുവപ്പുകാർഡ് കിട്ടിയത്. മെസ്സി 78 മിനിറ്റോളം അർജന്റീനക്കായി കളത്തിലുണ്ടായിരുന്നു.

 

 
 

OTHER SECTIONS