മത്സരത്തിനിടെ അര്‍ജന്റീന താരത്തിന്റെ കാലൊടിഞ്ഞുതൂങ്ങി; പൊട്ടിക്കരഞ്ഞ് മാര്‍സെലോ

കോപ ലിബര്‍ട്ടറോസ് മത്സരത്തിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ കാലൊടിഞ്ഞു. അര്‍ജന്റീനോസ് ജൂനിയേഴ്‌സ് ടീമിന്റെ 29 വയസ്സുകാരന്‍ പ്രതിരോധ താരം ലുസിയാനോ സാഞ്ചസിനാണ് മത്സരത്തിനിടെ പരുക്കേറ്റത്.

author-image
Web Desk
New Update
മത്സരത്തിനിടെ അര്‍ജന്റീന താരത്തിന്റെ കാലൊടിഞ്ഞുതൂങ്ങി; പൊട്ടിക്കരഞ്ഞ് മാര്‍സെലോ

ബ്യൂനസ് ഐറിസ്: കോപ ലിബര്‍ട്ടറോസ് മത്സരത്തിനിടെ അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ കാലൊടിഞ്ഞു. അര്‍ജന്റീനോസ് ജൂനിയേഴ്‌സ് ടീമിന്റെ 29 വയസ്സുകാരന്‍ പ്രതിരോധ താരം ലുസിയാനോ സാഞ്ചസിനാണ് മത്സരത്തിനിടെ പരുക്കേറ്റത്.

ബ്രസീല്‍ താരം മാര്‍സെലോയുടെ ഫൗളിലാണ് അപകടം സംഭവിച്ചത്. പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ മാര്‍സെലോ ഫൗള്‍ ചെയ്തു. തുടര്‍ന്ന് താരത്തിന്റെ കാല്‍മുട്ടിനു താഴേക്കുള്ള ഭാഗം ഒടിഞ്ഞ് നിയന്ത്രണം നഷ്ടമായി. ഗ്രൗണ്ടില്‍ വീണ അര്‍ജന്റീന താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

ബ്യൂനസ് ഐറിസില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. റയല്‍ മഡ്രിഡ് മുന്‍ താരം കൂടിയായ മാര്‍സെലോ ഫൗളിന്റെ പേരില്‍ ചുവപ്പുകാര്‍ഡ് കണ്ടുപുറത്തുപോയി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് മാര്‍സെലോ ഗ്രൗണ്ട് വിട്ടത്.

അദ്ദേഹത്തെ പരുക്കേല്‍പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്നു പരുക്കുമാറി കരുത്താര്‍ജിക്കട്ടെ എന്നാണ് പിന്നീട് മാര്‍സെലോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

football sports Marcelo