ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സ് കിരീടം സബലേങ്കയ്ക്ക്

By Shyma Mohan.28 01 2023

imran-azhar

 


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കസാക്കിസ്ഥാന്റെ എലേന റിബകീനയുടെ പ്രതിരോധം മറികടന്ന് ബെലാറസിന്റെ അരീന സബലേങ്കക്ക് കിരീടം. 24കാരിയായ സബലേങ്കയുടെ കന്നി ഗ്ലാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്.

 

ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സബലേങ്ക കിരീടം നേടിയത്. സ്‌കോര്‍ 6-4, 3-6, 4-6.  വിംബിള്‍ണിലും യുഎസ് ഓപ്പണിലും സെമി ഫൈനലിലെത്തിയതാണ് നേരത്തെയുള്ള മികച്ച പ്രകടനം.

 


നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനായ റിബകീന ആദ്യ സെറ്റ് നേടിയ ശേഷമാണ് തോല്‍വിയിലേക്ക് വീണത്. ഒരുതവണ സബലേങ്കയുടെ സെര്‍വ് ബ്രേക്ക് ചെയ്ത റിബകീന ആദ്യ സെറ്റ് 6-4ന് സ്വന്തമാക്കി. എന്നാല്‍ രണ്ടും മൂന്നും സെറ്റില്‍ സബലേങ്ക തിരിച്ചടിക്കുകയായിരുന്നു. ഇതോടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടവും താരത്തിന് സ്വന്തമായി.

 


സെമിയില്‍ പോളണ്ട് താരം മഗ്ദ ലിനെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സബലേങ്ക ഫൈനലില്‍ കടന്നത്. അഞ്ചാം സീഡായ സബലേങ്കയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു. ബെലാറസിന്റെ വിക്ടോറിയ അസരെങ്കയെ മറികടന്നാണ് നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും 22ാം സീഡുമായ റിബകീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയത്.

OTHER SECTIONS