ഏഷ്യൻ ഗെയിംസ്: ഇന്ത്യ സ്വർണം വെടിവെച്ചിട്ടു

By Hiba .01 10 2023

imran-azhar

 

 

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 11 –ാം സ്വർണം. ഷൂട്ടിങ് ട്രാപ് ഇനത്തിൽ ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാര്‍ സിങ് സഖ്യമാണ് സ്വർണം നേടിയത്.വനിതാ വിഭാഗത്തിൽ ഇതേ ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.

 

 

വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി. ബാഡ്മിന്റൻ ഫൈനലിൽ പുരുഷ ടീം ഞായറാഴ്ച്ച ഫൈനലിൽ ഇറങ്ങുന്നുണ്ട്. ചൈനയാണ് എതിരാളികൾ.

 

 

ഏഴാം ദിവസം ടെന്നീസ് മിക്സഡ് ഡബിൾസിലും സ്ക്വാഷ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ഷൂട്ടിങ്ങിൽ വെള്ളിയും അത്‍ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളിയും വെങ്കല മെഡ‍ലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ടെന്നിസിൽ രോഹൻ ബൊപ്പണ്ണ– ഋതുജ ഭോസ്‍ലെ സഖ്യമാണ് ശനിയാഴ്ച സ്വർണം നേടിയത്. സ്ക്വാഷിൽ ഇന്ത്യൻ പുരുഷ ടീം പാക്കിസ്ഥാനെയും വീഴ്ത്തി.

OTHER SECTIONS