സെമിഫൈനൽ പ്രവേശനത്തോടെ ഏഷ്യൻ ടേബിൾ ടെന്നിസിൽ മെഡലുറപ്പിച്ച ഇന്ത്യ

ഏഷ്യൻ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ പ്രവേശത്തോടെ ഇന്ത്യൻ പുരുഷ ടീം മെഡലുറപ്പിച്ചു

author-image
Hiba
New Update
 സെമിഫൈനൽ പ്രവേശനത്തോടെ ഏഷ്യൻ ടേബിൾ ടെന്നിസിൽ മെഡലുറപ്പിച്ച ഇന്ത്യ

സോൾ (ദക്ഷിണ കൊറിയ):ഏഷ്യൻ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ പ്രവേശനത്തോടെ ഇന്ത്യൻ പുരുഷ ടീം മെഡലുറപ്പിച്ചു.
ക്വാർട്ടറിൽ സിംഗപ്പുരിനെ 3–0ന് തോൽപിച്ചാണ് ഇന്ത്യൻ മുന്നേറ്റം.എന്നാൽ വനിതാ ടീം ക്വാർട്ടറിൽ ജപ്പാനോട് തോറ്റ് പുറത്തായി (3–0). പുരുഷ വിഭാഗം ക്വാർട്ടറിൽ വെറ്ററൻ താരം ശരത് കമൽ, ജി.സത്യൻ, ഹർമീത് ദേശായി എന്നിവരുടെ സിംഗിൾസ് വിജയങ്ങളോടെയാണ് മൂന്നാം സീഡായ ഇന്ത്യ സെമിയുറപ്പിച്ചത്. 2020ൽ ദോഹയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയിരുന്നു.

india asiant table tennis