/kalakaumudi/media/post_banners/113e5fc059f0b1eadde453ce0a1b68bcef9cfdad04ffb095092acc77415ad0ac.jpg)
തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു ഓസ്ട്രേലിയ. നവംബർ 23 ന് ആരംഭിക്കുന്ന പരമ്പരയിൽ പല മുൻനിര താരങ്ങൾക്കും ടീം വിശ്രമം നൽകിയിട്ടുണ്ട്.
ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്, ജോഷ് ഹാസൻ വുഡ്, പാട്ട് കമ്മിൻസ്, കാമറൺ ഗ്രീൻ, മിച്ചൽ മാർഷ്, എന്നിവർക്കാണ് ടീം വിശ്രമം നൽകിയത്.
പാകിസ്താനെതിരെയുള്ള സിഡ്‌നി ടെസ്റ്റിന് ശേഷം ഡേവിഡ് വാർണർ ടെസ്റ്റിൽ നിന്ന് വിരമിക്കാനിരിക്കവെയാണ് ഈ തീരുമാനം. മാത്യു വെയ്ഡ് ആണ് ടീമിനെ നയിക്കുക.