ആശങ്ക ഒഴിയാതെ ഓസ്ട്രേലിയ; മിച്ചൽ മാർഷലും മാക്സ് വെലും കളിക്കില്ല

വ്യക്തിഗത കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ഓൾറൗണ്ടർ മിച്ചൽ മാർഷ് കളിക്കില്ല. മടങ്ങി വരുന്നതിനെ പറ്റി ഇതു വരെ പരാമർശിച്ചിട്ടില്ല. മാർഷിന്റെ അഭാവം നീണ്ടുപോയാൽ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

author-image
Hiba
New Update
ആശങ്ക ഒഴിയാതെ ഓസ്ട്രേലിയ; മിച്ചൽ മാർഷലും മാക്സ് വെലും കളിക്കില്ല

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഇംഗ്ലണ്ടിനെതിരെ വ്യക്തിഗത കാരണങ്ങളാൽ കളിക്കില്ല.  അദ്ദേഹം നാട്ടിലേക്ക് പോകുകയാണ്, എന്ന് തിരിച്ചു വരുമെന്ന് ഇതു വരെ പരാമർശിച്ചിട്ടില്ല. മാർഷിന്റെ അഭാവം നീണ്ടുപോയാൽ ആരായിരിക്കും പകരക്കാരൻ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. 

 

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ശനിയാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെ നേരിടും. തുടർന്ന്, അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും സുപ്രധാന മത്സരങ്ങളുണ്ട്. നിലവിൽ, ആറ് മത്സരങ്ങൾക്ക് ശേഷം മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ, സെമി ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

മാസ്‌വെല്ലിന്റെ തലയ്ക്ക് പരിക്കേറ്റതും ടീമിന് വലിയ തിരിച്ചടിയാണ്. ഗോൾഫ് കോർട്ടിൽ നിന്ന് ടീം ബസ്സിലേക്ക് എത്താനായി ചെറു വാഹനത്തിൽ (ഗോൾഫ് കാർട്ട്) ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുവീണ മാക്സ്‌വെലിന്റെ തല നിലത്തുതട്ടുകയായിരുന്നു. കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ കളിക്കാനാകില്ല.

 

രണ്ട് പ്രധാന ഓൾറൗണ്ടർമാരുടെ അഭാവം ഓസ്‌ട്രേലിയയ്ക്ക് വലിയ ആശങ്ക ഉയർത്തുമെന്നതിൽ സംശയമില്ല, കൂടാതെ ഇംഗ്ലണ്ടിനെതിരായ അവരുടെ വരാനിരിക്കുന്ന മത്സരം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഒന്നുകുടിയാണ്.

 
 
england icc world cup australia mitchell marsh