ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ഡി മിനോറിനെ തോല്‍പിച്ചായിരുന്നു ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.

author-image
Shyma Mohan
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയന്‍ താരം അലക്‌സ് ഡി മിനോറിനെ തോല്‍പിച്ചായിരുന്നു ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് വിജയം. സ്‌കോര്‍: 6-2, 6-1, 6-2.

ക്വാര്‍ട്ടറില്‍ റഷ്യയുടെ ആന്ദ്രെ റുബ്‌ലേവിനെയാണ് ജോക്കോവിച്ച് നേരിടുക. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ 25ാം വിജയമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ 26 വിജയങ്ങള്ള അമേരിക്കയുടെ ടെന്നീസ് ഇതിഹാസം ആന്ദ്രെ അഗാസിയാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്.

australian open 2023 novak djokovic