വാക്കോവര്‍: സാനിയ - ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍

By Shyma Mohan.24 01 2023

imran-azhar

 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എതിരാളികള്‍ വാക്കോവര്‍ നല്‍കിയതിനെ തുടര്‍ന്ന് സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും മിക്സഡ് ഡബിള്‍സ് സെമിയിലേക്ക്.

 

ക്വാര്‍ട്ടറില്‍ സാനിയ മിര്‍സയുടെയും രോഹന്‍ ബൊപ്പണ്ണയുടെയും എതിരാളികളായ ജെലീന ഒസ്റ്റപെങ്കോയും, ഡേവിഡ് വേഗ ഹെര്‍ണാണ്ടസും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് സാനിയക്കും ബൊപ്പണ്ണയ്ക്കും നറുക്ക് വീണത്.

 

നേരത്തെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒസ്റ്റപെങ്കോ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ 17ാം സീഡായ ഒസ്റ്റപെങ്കോ 22ാം സീഡ് എലീന റൈബാകിനയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത്.

 

2016ല്‍ ഇവാന്‍ ഡോഡിഗിനൊപ്പം അവസാന നാലില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിക്സഡ് ഡബിള്‍സ് സെമിയിലെത്തുന്നത്.

 

 

 

OTHER SECTIONS