ഓസ്ട്രേലിയ - ഇന്ത്യ കളി കാണാന്‍ മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

രണ്ടു ടീമുകളിലേയും താരങ്ങള്‍ക്ക് ഇരു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പികള്‍ കൈമാറി. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയോടെയാണ് അഹമ്മദാബാദില്‍ എത്തിയത്.

author-image
paravthyanoop
New Update
ഓസ്ട്രേലിയ - ഇന്ത്യ കളി കാണാന്‍ മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

അഹമ്മദാബാദ്: ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണുവാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും സ്റ്റേഡിയത്തിലെത്തി.

പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിന് ചുറ്റും വലം വെച്ച് കാണികള്‍ക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തു.

രണ്ടു ടീമുകളിലേയും താരങ്ങള്‍ക്ക് ഇരു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പികള്‍ കൈമാറി. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയോടെയാണ് അഹമ്മദാബാദില്‍ എത്തിയത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത്തെ ടെസ്റ്റില്‍ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയക്ക് നാലാമത്തെ ടെസ്റ്റ് ജയിച്ചേ തീരൂ.

അല്ലെങ്കില്‍ ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തിന്റെ ഫലത്തിനായി കാത്തിരിക്കേണ്ടി വരും.

രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി തിരിച്ചെത്തി. ബോര്‍ഡര്‍ ഗവാസ്‌കര്‍ സീരിസില്‍ ആദ്യ രണ്ടു മത്സരം വിജയിച്ച് ഇന്ത്യയാണ് ലീഡ് ചെയ്യുന്നത്.

australian prime minister naredramodi Australia-India