ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി.

author-image
Shyma Mohan
New Update
ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി

 

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്‌സര്‍ പട്ടേല്‍ വിവാഹിതനായി. ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേലാണ് വധു. ഗുജറാത്തിലെ വഡോദരയില്‍ ഇന്നലെയായിരുന്നു വിവാഹം.

ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്‌സറിന്റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

വിവാഹത്തിനായി ന്യൂസിലന്‍ഡിനെിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന അക്‌സര്‍ അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Axar Patel