/kalakaumudi/media/post_banners/2a9782e85dcaabb3750f49f2014d2a70926ff480cbd3bdea0caa6fd4b0107665.jpg)
മുംബൈ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നിര്‍ണ്ണായകമായ മൂന്നാം ട്വിന്റി20 നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാറിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് തീപാറുന്ന ഇന്ത്യ - ന്യൂസിലാന്‍ഡ് 'ഫൈനല്‍' നടക്കുന്നത്. ഏകദിന പരമ്പര തൂത്തുവാരിയെങ്കിലും ട്വിന്റി20യില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ വീഴ്ത്തി ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാനുള്ള വലംകയ്യന്‍ പേസറുടെ കാത്തിരിപ്പ് ഇതോടെ നീളുകയാണ്. ഏകദിന, ട്വിന്റി20 ടീമുകളുടെ ഭാഗമായെങ്കിലും ഇതുവരെ ടെസ്റ്റ് ടീമിലേക്കുള്ള സ്ഥാനം താരത്തെ തേടിയെത്തിയിട്ടില്ല. ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് മുകേഷ് കുമാര്‍ ബംഗാള്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ജാര്‍ഖണ്ഡിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 173 റണ്‍സിന് പുറത്താക്കുന്നതില്‍ 29കാരനായ മുകേഷ് കുമാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. രഞ്ജി ട്രോഫിയിലെ പ്രകടനം റെഡ് ബോള്‍ ടീമിലേക്കുള്ള വഴിതുറന്നേക്കും. അതേസമയം അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എയെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.
മുകേഷിന്റെ പുറത്താകലോടെ മൂന്നാം ട്വിന്റി20യിലും ഇന്ത്യയുടെ പേസ് ആക്രമണം മാറ്റമില്ലാതെ തുടരാനാണ് സാധ്യത.