/kalakaumudi/media/post_banners/af3d96cfc4b691ed7d54f79463f8dae4962fd06daf40f340a950d88fdf8bd632.jpg)
പുണെ: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന് പകരം നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. ഷാക്കിബിന് പകരം നസും അഹമ്മദ് ടീമിലെത്തി. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് കളിപ്പിക്കുന്നത്.
ലോകകപ്പില്‍ തുടർവിജയം ലക്ഷയമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. റണ്ണൊഴുകും പിച്ചായിരിക്കും പുണെയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്‌കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 300 കടന്നിരുന്നു.