/kalakaumudi/media/post_banners/cf61f63c28cddc134c62cb4f851688b1649ea5cc0f77d3218f468dab2525bee8.jpg)
ധരംശാല: ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് രണ്ടാം വിജയമാണ് ലക്ഷ്യം വൈകുമ്പോൾ ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ട് ടീമിൽ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയ്ക്ക് പകരം പേസ് ബൗളര്‍ റീസ് ടോപ്ലി ടീമിലിടം നേടി. ബംഗ്ലാദേശ് ടീമിൽ മഹ്‌മുദുള്ളയ്ക്ക് പകരം മെഹ്ദി ഹസ്സന്‍ കളിക്കും. ഇംഗ്ലണ്ട് നിരയില്‍ ഈ മത്സരത്തിലും സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ഇല്ല. നിലവില്‍ പോയന്റ് പട്ടികയില്‍ ബംഗ്ലാദേശ് നാലാമതും ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.