/kalakaumudi/media/post_banners/ef63dbb1709723fcc0b9df52e5b240c4a89dfdfa5fc158350c779edaff197a1f.jpg)
2023 ലോകകപ്പ് മത്സത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബൗളിംഗ് തിരഞ്ഞെടുത്തു. ഡൽഹിയിലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡയത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം. ഏഴ് കളിയിൽ നിന്നായി നാലു പോയിന്റുമായാണ് ലങ്ക നിൽക്കുന്നത്.
ഇനിയുള്ള രണ്ട് കളിയും ജയിച്ചാൽമാത്രമേ സെമിയിലേക്കുള്ള സാധ്യത പോലുമോള്ളൂ. ഈ രണ്ട് കളി ജയിച്ചാൽ കൂടിയും ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവരുടെ മത്സരഫലത്തെ ആശ്രയിച്ചാകും ലങ്കയുടെ സെമി സാധ്യത.
ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശ് തീർച്ചയായും ജയത്തോടെ മടങ്ങാനായിരിക്കും പരിശ്രമിക്കുക . ഡൽഹിയിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരിക്കും മത്സരം തുടങ്ങുക.
ബംഗ്ലാദേശ് സ്ക്വാഡ്: ലിറ്റൺ ദാസ്, തൻസിദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), മഹ്മൂദുള്ള, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), മെഹിദി ഹസൻ, തൗഹിദ് ഹൃദയോയ്, ഷോറിഫുൾ ഇസ്ലാം, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ്
ശ്രീലങ്കൻ സ്ക്വാഡ്: പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ് (ക്യാപ്റ്റൻ) (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീര, കസുൻ രജിത, ദിൽഷൻ മധുശങ്ക