/kalakaumudi/media/post_banners/775e9c54375cae1039eae2f6e7e983a5fda42a79b920abcffcc6a41197728130.jpg)
ധർമ്മശാല: ചൊവ്വാഴ്ച ധർമ്മശാലയിൽ വച്ചു നടക്കുന്ന ബംഗ്ലാദേശ് ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് വിട്ടുനിൽക്കാൻ സാധ്യത. ഞായറാഴ്‌ച നെറ്റ്‌സിൽ നടത്തിയ പ്രാക്ടീസിൽ അദ്ദേഹത്തെ 100 ശതമാനം ഫിറ്റായിരുന്നില്ല.
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ സ്റ്റോക്സിന് ഇടുപ്പിനുണ്ടായ വേദനയേതുടർന്ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കളിക്കുവാൻ സാധിച്ചിരുന്നില്ല.ഈ കളിയിൽ നിലവിലെ ചാമ്പ്യൻമാർ ഒമ്പത് വിക്കറ്റിന് ന്യൂസിലാന്റിനോട് പരാജയപ്പെട്ടിരുന്നു . ഗുവാഹത്തിയിൽ ബംഗ്ലാദേശിനെതിരായ ഇംഗ്ലണ്ടിന്റെ സന്നാഹ മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല.
2019 ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്ന സ്റ്റോക്സ്, ദീർഘകാലം കാൽമുട്ടിനേറ്റ പരിക്ക് കാരണം ചികിത്സയിലായിരുന്നു.ഈ വർഷം ഓഗസ്റ്റിൽ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് തന്റെ തീരുമാനം പിൻവലിക്കുകയായിരുന്നു.
ധർമ്മശാലയിൽ ശനിയാഴ്ചവച്ചു നടന്ന അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിനടിയിൽ പിച്ചിൽ ഉണ്ടായ പ്രശ്നങ്ങൾ ഇരു ടീമുകളെയും ഭയപ്പെടുത്തുന്നുണ്ട്.
എങ്കിലും ഇതേ സമയം ഐസിസിയുടെ ഇവന്റ് ഹെഡ് ക്രിസ് ടെറ്റ്‌ലിയും പിച്ച് കൺസൾട്ടന്റ് ആൻഡി അറ്റ്‌കിൻസണും ഞായറാഴ്ച ഔട്ട്‌ഫീൽഡ് പരിശോധിച്ചു പറഞ്ഞത് ടീമുകൾ പിച്ചിനെ ഓർത്തു ഭയപ്പെടേണ്ടതിലെന്നാണ്.
എങ്കിലും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ ഉണ്ടായ കാര്യങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് ഉർ റഹ്മാൻ ഫീൽഡിങ്ങിനിടെ ഭാഗ്യവശലാണ് കാൽമുട്ടിനെൽക്കേണ്ട പരുക്കിൽ നിന്നും രക്ഷപെട്ടത്.