റാങ്കിംഗില്‍ ഒന്നാമതെത്താന്‍ ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങുന്നു

ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യ ന്യൂസിലാന്‍ഡിനെ അവസാന ഏകദിനത്തില്‍ നേരിടുന്നു.

author-image
Shyma Mohan
New Update
റാങ്കിംഗില്‍ ഒന്നാമതെത്താന്‍ ഇന്ത്യ അവസാന ഏകദിനത്തിന് ഇറങ്ങുന്നു

ഇന്‍ഡോര്‍: ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുക എന്ന ലക്ഷ്യവുമായി ഇന്ത്യ ന്യൂസിലാന്‍ഡിനെ അവസാന ഏകദിനത്തില്‍ നേരിടുന്നു.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവില്‍ ഇന്ത്യ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ്.

നിലവില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

ഇന്‍ഡോറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇടംപിടിച്ച ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. ബോളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്വേന്ദ്ര ചഹല്‍ എന്നിവരും ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും പുതുമുഖ ബാറ്റര്‍ രജത് പടിദാറും പ്ലെയിംഗ് ഇലവനിലേക്കു വന്നേക്കും.

 

India Vs New Zealand 3rd ODI