
കാനഡയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റീൻ സിൻക്ലെയർ ഈ വർഷാവസാനംഅന്താരാഷ്ട്ര ഗെയിമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിചിരിക്കുന്നു.കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച 16 വയസ്സുണ്ടായിരുന്നപ്പോഴുള്ള തനിക്കായി എഴുതിയ കത്തിൽ സിൻക്ലെയർ പറയുന്നത് “ ഞാൻ നിനക്കായി എഴുതുന്നത്, 23 വർഷങ്ങൾ, എല്ലാം തുടങ്ങിയതിനു ശേഷം ആറ് ലോകകപ്പുകളും നാല് ഒളിമ്പിക് ഗെയിമുകളും 327 ക്യാപ്പുകളും 190 ഗോളുകുകളും. "
തന്റെ കരിയറിൽ കനേഡിയൻ ദേശീയ ടീമിനൊപ്പം ചേർന്ന് 190 ഗോളുകൾ നേടിയ സിൻക്ലെയർ അന്താരാഷ്ട്ര തലത്തിൽ പുരുഷ-വനിതാ ഫുട്‌ബോളിലെ മുൻനിര ഗോൾ സ്‌കോറർ ആണ്. തന്റെ കരിയർ എങ്ങനെ ആണോ തുടങ്ങിയത് അതെ രീതിയിൽ കളി അവസ്നിപ്പിക്കാനാണ് സിൻക്ലെയറിന്റെ തീരുമാനം.
"കുറച്ച് കണ്ണീരോടെ, വാൻകൂവറിലെ എതെ ങ്കിലും ഫീൽഡിൽ ഞങ്ങൾ ഇഷ്ടപ്പെടുന്ന ഗെയിം കളിക്കും ."2021 ഒളിമ്പിക്സിൽ സ്വർണ മെഡൽ ജേതാവായ ക്രിസ്റ്റിന സിൻക്ലെയർ എന്നും ഓർമിക്കപ്പെടുന്നത് അവരുടെ നേട്ടങ്ങൾക്കൊപ്പമായിരിക്കും.
ഇത് വായിക്കുമ്പോൾ, നിങ്ങൾ ചോദിക്കാൻ പോകുന്നത്,ഇനി ഇതിൽ കൂടുതൽ എന്തായിരിക്കും എന്നായിരിക്കാം.. എന്നാൽ നിങ്ങൾ ചിന്തിക്കുന്നത് പോലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആകുകയും ഒരു ഒളിമ്പിക് സ്വർണ്ണ മെഡൽ നേടുകയും ചെയ്താൽ കാര്യങ്ങൾ എല്ലാം എളുപ്പമാകുകയില്ല. തിരശ്ശീലയ്ക്ക് പിന്നിലെ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് നിങ്ങൾക്ക് ഉടൻ മനസിലാകുമെന്ന് ”സിൻക്ലെയർ കൂട്ടിച്ചേർത്തു.
“കനേഡിയൻ ദേശീയ വനിതാ ടീം ഒരു ദിവസം 10 ഡോളറിനാണ് കളിക്കുന്നതെന്ന് നിങ്ങൾക് മനസിലാകും.വനിതാ ലോകകപ്പിനുള്ള സമ്മാനത്തുക കൂട്ടാൻ പോകുന്നുവെന്ന വാർത്ത കേൾക്കാം ഇതിനൊപ്പം പുരുഷ ടീമിന്റെയും സമ്മാനം തുക വർധിക്കുകയും ശമ്പളത്തിലുള്ള വിടവ് നിലനിൽക്കുകയും ചെയ്യും . ദേശീയ ടീമിലേക്കുള്ള നിയമാനുസൃതമായ പടിക്കെട്ടിലെ വിള്ളലുകൾ മൂലം പെൺകുട്ടികൾ ടീമിലെത്താതെ വഴുതി വീഴുന്നത് നിങ്ങൾ കാണേണ്ടി വരും.
മൂന്നുതവണ എൻ ഡബ്ലയു എസ് എൽ ചാമ്പ്യനായ സിൻക്ലെയർ തന്റെ വഴിയിൽ പ്രചോധനമായവർക്കും സഹായിച്ചവർക്കും നന്ദി അറിയിച്ചു.
"എന്റെ പ്രിയപ്പെട്ട ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ടിങ് സ്റ്റാഫ്, ആരാധകർ, പ്രത്യേകിച്ചും എന്റെ കുടുംബം എന്നിവരുമായി ചേർ ന്നുപോയ ഈ അവിശ്വസനീയമായ അന്താരാഷ്ട്ര കരിയറിനെ ഞാൻ ഇവിടെ തളർച്ചുനിർത്താൻ തയ്യാറെടുക്കുകയാണ്. അവരില്ലാതെ ഞങ്ങലില്ല. ഇത് നമ്മളുടെ യാത്രയുടെ 90-ാം മിനട്ടാണ്."
സിൻക്ലെയർ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നീ വേളയിൽ ഈ പോർട്ട്‌ലാൻഡ് തോൺസ് താരം തന്റെ എൻ ഡബ്ലയു എസ്‌എൽ ടീമിനായി ഒരു വാചകം കുറിച്ചു. ഈ 40-കാരി അവളുടെ കത്തിൽ ഒപ്പിടുന്നു : "PS - പോർട്ട്‌ലാൻഡ്, ഒരു വർഷം കൂടി എങ്ങനെ?"