അർജന്റീന ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷം; മത്സരം അരമണിക്കൂർ വൈകി

By Hiba .22 11 2023

imran-azhar

 

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ അർജന്റീന - ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

 

അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം നടത്തി. ഇതോടെ ലയണൽ മെസ്സിയും സംഘവും ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

 

OTHER SECTIONS