പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല; ടിക്കറ്റുകൾ നേരത്തേ വിറ്റുകഴിഞ്ഞു

ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല.

author-image
Hiba
New Update
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല; ടിക്കറ്റുകൾ നേരത്തേ വിറ്റുകഴിഞ്ഞു

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ സന്നാഹ മത്സരത്തിന് കാണികളെ അനുവദിക്കില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൊണ്ടാണ് 29ന് ഹൈദരാബാദിൽ നടക്കുന്ന പാക്കിസ്ഥാൻ –ന്യൂസീലൻഡ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനമെടുത്തത്.

മത്സരത്തിനുള്ള ടിക്കറ്റുകൾ നേരത്തേ വിറ്റുകഴിഞ്ഞിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നു ബിസിസിഐ അറിയിച്ചു. ഒക്ടോബർ 3ന് ഓസ്ട്രേലിയയ്ക്കെതിരെ, ഹൈദരാബാദിൽ തന്നെയാണ് പാക്കിസ്ഥാന്റെ രണ്ടാം സന്നാഹ മത്സരം. ഇതിലും കാണികളെ പ്രവേശിപ്പിക്കാൻ സാധ്യത കുറവാണ്.

warm up matche pakistan