സന്തോഷ് ട്രോഫി സ്മൃതി മന്ദിരത്തിന് കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റി സ്ഥലം നൽകും

By Hiba.31 10 2023

imran-azhar

 

കൊച്ചി:1973ലെ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട വിജയത്തിന്റെ സുവർണജൂബിലി വർഷത്തിൽ വിജയസ്മൃതി മന്ദിരവും ടീം ക്യാപ്റ്റൻ മണിക്കു സ്മാരകവും നിർമിക്കാൻ സ്ഥലം ലഭിക്കും.

 

ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (ജിസിഡിഎ) സ്ഥലം നൽകുക. ആദ്യകാല ഫുട്ബോൾ താരങ്ങളും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി.ശ്രീനിജൻ എംഎൽഎയും ചേർന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയ്ക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബറിലാണ് സന്തോഷ് ട്രോഫി നേട്ടത്തിന്റെ ജൂബിലിയാഘോഷം.

 

ടി.കെ.സുബ്രഹ്മണി എന്ന ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിലാണ് കേരളം കപ്പടിച്ചത്. 2017ൽ ക്യാപ്റ്റൻ മണി അന്തരിച്ചു. ഈ വർഷം തന്നെ സ്മാരകത്തിനു തറക്കല്ലിടുമെന്ന് പി.വി.ശ്രീനിജൻ പറഞ്ഞു.

 

OTHER SECTIONS