യു.എസ് ഓപ്പണ്‍ കിരീടം ചൂടി കൊകൊ ഗൗഫ്; തകര്‍ത്തത് സബലെങ്കയെ

യു.എസ് ഓപ്പണ്‍ അമേരിക്കന്‍ താരം കൊകൊ ഗൗഫ് സ്വന്തമാക്കി. ബെലാറസ് താരം സബലെങ്കയെ തകര്‍ത്താണ് ഗൗഫ് കിരീടത്തില്‍ മുത്തമിട്ടത്. ആര്‍തുര്‍ ആഷെ സ്റ്റേഡിയത്തില്‍ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫിന്റെ കിരീട നേട്ടം. സ്‌കോര്‍: 2-6, 6-3, 6-2

author-image
Priya
New Update

ട്രാസി ഓസ്റ്റിന്‍, സെറീന വില്യംസ് എന്നിവര്‍ക്ക് ശേഷം യു.എസ് ഓപ്പണ്‍ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്. 1999ല്‍ മാര്‍ട്ടീന ഹിങ്ഗിസിനെ പരാജയപ്പെടുത്തിയാണ് സെറീന യു.എസ് ഓപ്പണ്‍ കിരീടം നേടിയത്. അന്ന് സെറീനക്ക് 18 വയസായിരുന്നു.

ജൂലൈയില്‍ നടന്ന വിംബിള്‍ഡണ്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ടില്‍ തന്നെ ഗൗഫ് പുറത്തായിരുന്നു. പിന്നീട് നടന്ന വാഷിങ്ടണ്‍, സിന്‍സിനാറ്റി ടൂര്‍ണമെന്റുകളില്‍ വിജയിച്ചാണ് അന്നത്തെ തോല്‍വിക്ക് ഗൗഫ് മറുപടി നല്‍കിയത്.

Aryna Sabalenka us open coco gauff