ലോകകപ്പ്: ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്നത് പേസ് ബോളര്‍മാര്‍?

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒരു ലോകകപ്പ്. 1983 ല്‍ ഇന്ത്യ ആദ്യമായി കിരീടം ചുംബിച്ച ലോകകപ്പ് മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതിനേക്കാളുപരി റണ്‍ നേടുന്നതിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധ.

author-image
Web Desk
New Update
ലോകകപ്പ്: ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്നത് പേസ് ബോളര്‍മാര്‍?

നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒരു ലോകകപ്പ്. 1983 ല്‍ ഇന്ത്യ ആദ്യമായി കിരീടം ചുംബിച്ച ലോകകപ്പ് മത്സരങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതിനേക്കാളുപരി റണ്‍ നേടുന്നതിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധ. എന്നാല്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറം റണ്‍ നേടുന്നതില്‍ നിന്നും റണ്‍ നേടുന്ന മികച്ച കളിക്കാരെ പുറത്താക്കുന്നതിലേക്ക് തന്ത്രം മാറിയിട്ടുണ്ട്. അതിനാല്‍, ഇപ്പോള്‍ മികച്ച വിക്കറ്റ് വേട്ടക്കാര്‍ക്കാണ് ടീമില്‍ അവസരം.

1983 ല്‍ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ടീമില്‍ കുടുതലും ഓള്‍റൗണ്ടര്‍മാരായിരുന്നു. ബോളര്‍മാര്‍ മാത്രമായ കളിക്കാര്‍ക്ക് ടീമില്‍ അവസരം കുറവും. മദന്‍ ലാലും റോജര്‍ ബെന്നിയും അമര്‍നാഥും ഇതില്‍ പ്രധാനികളായിരുന്നു.

ടീമിലെ ഏക സ്പിന്നറായ രവി ശാസ്ത്രിയാകട്ടെ ഫൈനലില്‍ അവസരവും ലഭിച്ചില്ല.

2011 ല്‍ ഇന്ത്യയില്‍ വച്ചുനടന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രയത്‌നിച്ച ബാറ്റര്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റെയ്‌ന, വീരേന്ദ്ര സെവാഗ്, യുവരാജ് സിങ് എന്നിവര്‍ക്കും പന്തെറിയാന്‍ സാധിക്കുമായിരുന്നു. വിരാട് കോലി ഉള്‍പ്പടെ 12 പേര്‍ ബോള്‍ ചെയ്തിരുന്നു. 1983 ലെ കളിക്കാരെ വിശേഷിപ്പിച്ചിരുന്നത് ബീറ്റ്സ് ആന്‍ഡ് പീസ് എന്നായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കാണ് മുന്‍ഗണന.

ഇന്ത്യന്‍ ടീമിന്റെ കരുത്തായ പേസര്‍മാര്‍ മറ്റു ടീമുകള്‍ക് വെല്ലുവിളിയാണ്. പ്രത്യേകിച്ച പരിക്ക് ഭേദമായി തിരിച്ചുവന്ന ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമില്‍, ശാര്‍ദൂല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യയുടെ കരുത്താണ്. ഏഷ്യ കപ്പില്‍ ഗംഭീര പ്രകടനം കാഴ്ച വച്ച സിറാജ് ഇന്ത്യന്‍ ടീമില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

കുല്‍ദീപും ജഡേജയും അശ്വിനും ടീമിന് മികച്ച സ്പിന്‍ കോമ്പിനേഷന്‍ നല്‍കുമെന്ന് പ്രതീക്ഷികാം. ഏത് തരത്തിലെ പിച്ച് ആണ് നിര്‍മിക്കുന്നത് എന്നതില്‍ കൃത്യമായ ധാരണ ഇല്ലെങ്കിലും തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് സാധ്യത കാണുന്നത്.

cricket world cup World Cup 2023 Indian squad