ഗില്‍ക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഏകദിന ലോകകപ്പിലെ തന്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക്.ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളില്‍ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു.

author-image
Hiba
New Update
ഗില്‍ക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

പൂനെ: ഏകദിന ലോകകപ്പിലെ തന്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഡീകോക്ക്.ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളില്‍ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോര്‍ഡില്‍ സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റിനെയും ഡീകോക്ക് പിന്നിലാക്കി.ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 116 പന്തില്‍ 114 റണ്‍സ് നേടിയാണ് ഡീകോക്ക് പുറത്തായത്. താരത്തിനൊപ്പം റാസി വാന്‍ഡര്‍ ഡസനും സെഞ്ചുറി നേടിയിരുന്നു.

118 പന്തില്‍ 133 റണ്‍സ് റാസി നേടിയിരുന്നു. മില്ലര്‍ 30 പന്തില്‍ 51 റണ്‍സ് നേടി തകര്‍ത്തടിച്ചതോടെ സൗത്താഫ്രിക്ക 50 ഓവറില്‍ 357 റണ്‍സ് നേടി. മത്സരത്തില്‍ 10 ഫോറും 3 സിക്‌സും ഡീകോക്ക് അടിച്ചുകൂട്ടിയിരുന്നു. ഇതോടെയാണ് തകര്‍പ്പന്‍ നേട്ടത്തില്‍ ഗില്‍ക്രിസ്റ്റിനെ ഡീകോക്ക് പിന്നിലാക്കിയത്.

 
icc world cup Gilchrist De Kock