'നന്നായി ബാറ്റ് ചെയ്തു, റിസ്‌കുകള്‍ ഏറ്റെടുത്തു': യശ്വസിയെ പ്രശംസിച്ച് ധോണി

യശ്വസി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

author-image
Web Desk
New Update
'നന്നായി ബാറ്റ് ചെയ്തു, റിസ്‌കുകള്‍ ഏറ്റെടുത്തു': യശ്വസിയെ പ്രശംസിച്ച് ധോണി

 

'യശസ്വി നന്നായി ബാറ്റ് ചെയ്തു. ബൗളര്‍മാരെ പിന്തുടരേണ്ടത് പ്രധാനമാണ്. നിശ്ചയിച്ചുറപ്പിച്ച് യശ്വസി റിസ്‌കുകള്‍ എടുത്തു. ഞങ്ങള്‍ക്ക് ശരിയായ ദൈര്‍ഘ്യം വിലയിരുത്തേണ്ടതുണ്ടായിരുന്നു. അതിനാല്‍, നമ്മുടെ ബൌളര്‍മാര്‍ക്കെതിരെ അല്പം എളുപ്പമായിരുന്നു. എന്നിട്ടും യശ്വസി മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. ഒടുവില്‍ ജുറല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു- രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ട മത്സരശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്‌വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങി രാജസ്ഥാനായി യശ്വസി ജയ്‌സ്‌വാള്‍ - ജോസ് ബട്‌ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്‌സ്‌വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‌ലര്‍ നല്‍കിയത്.

പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.

cricket IPL 2023 m s dhoni Yashasvi Jaiswal