/kalakaumudi/media/post_banners/861f92502756d8394dc9affc590b0c1df18e760950d37226d4713882342e424d.jpg)
ഹാങ്ചോ∙ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വിഫലമായി. പ്രീ ക്വാർട്ടറിൽ തായ്‌ലൻഡിനെതിരെ 2–3നു പൊരുതിത്തോറ്റ വനിതാ ടീമും
ക്വാർട്ടറിൽ ദക്ഷിണ കൊറിയയോട് 0–3നു തകർന്ന പുരുഷ ടീമും പുറത്തായി.
പ്രീ ക്വാർട്ടറിൽ കസഖ്സ്ഥാനെതിരെ 3–2നു കഷ്ടിച്ചു രക്ഷപ്പെട്ട പുരുഷ ടീം ക്വാർട്ടറിൽ കൊറിയയ്ക്കു മുന്നിൽ തകർന്നടിഞ്ഞു.
ഹർമീത് ദേശായി, ജി. സത്യൻ, അജാന്ത ശരത്കമൽ എന്നിവർ സിംഗിൾസ് മത്സരങ്ങളിൽ വെല്ലുവിളികളുയർത്താതെയാണ് പരാജയപ്പെട്ടത്.