ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റിബകീന, സബലേങ്ക ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ കസാഖിസ്ഥാന്റെ എലേന റിബകീന ബെലാറൂസിന്റെ അരീന സബലേങ്കയെ നേരിടും.

author-image
Shyma Mohan
New Update
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റിബകീന, സബലേങ്ക ഫൈനലില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ കസാഖിസ്ഥാന്റെ എലേന റിബകീന ബെലാറൂസിന്റെ അരീന സബലേങ്കയെ നേരിടും. റോഡ് ലേവര്‍ അരീനയില്‍ നടന്ന ആദ്യ സെമിയില്‍ റിബകീന മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ വിക്ടോറിയ അസരങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. വിംബിള്‍ഡണ്‍ ജേതാവായ റിബകീനയുടെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. സ്‌കോര്‍: 7-6, 6-3

രണ്ടാം സെമിയില്‍ ബെലറൂസിന്റെ അരീന സബലേങ്ക പോളണ്ടിന്റെ മാഗ്ദ ലിനറ്റിനെ അനായാസം കീഴ്‌പ്പെടുത്തി ഫൈനലില്‍ കടന്നു. ആദ്യസെറ്റില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ലിനറ്റ് ടൈബ്രേക്കര്‍ വരെ എത്തിച്ചെങ്കിലും സബലേങ്ക 7-6ന് സെറ്റ് നേടി. രണ്ടാം സെറ്റ് 6-2ന് അനായാസം നേടിക്കൊണ്ട് സബലേങ്ക കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലിന് അര്‍ഹത നേടി. ശനിയാഴ്ചയാണ് ഫൈനല്‍.

 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ 10ാം കിരീടത്തിലേക്ക് ഒരുചുവട് കൂടി അടുത്ത് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. റഷ്യന്‍ താരം ആന്ദ്രെ റുബ് ലേവിനെ അനായാസം തോല്‍പിച്ചാണ് ജോക്കോവിച്ച് പുരുഷ സിംഗിള്‍സ് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-1, 6-2, 6-4. സെമിയില്‍ യുഎസ് താരം ടോമി പോളിനെയാണ് നാലാം സീഡായ ജോക്കോവിച്ച് നേരിടുന്നത്.

യുഎസില്‍ നിന്നുള്ള 20കാരനായ ബെന്‍ ഷെല്‍ട്ടനെ ക്വാര്‍ട്ടറില്‍ മറികടന്നാണ് ടോമി പോള്‍ സെമിയില്‍ കടന്നത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലായിരുന്നു പോളിന്റെ സെമി പ്രവേശം: സ്‌കോര്‍: 7-6, 6-3, 5-7, 6-4. റഷ്യന്‍ താരം കാരന്‍ ഖാച്ചനോവും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും തമ്മിലാണ് മറ്റൊരു സെമി.

australian open 2023 Aryna Sabalenka Elena Rybakina