By Shyma Mohan.28 01 2023
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ അരീന സബലേങ്കയും കസാക്കിസ്ഥാന്റെ എലേന റിബകീനയും നേര്‍ക്കുനേര്‍. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
സെമിയില്‍ പോളണ്ട് താരം മഗ്ദ ലിനെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സബലേങ്ക ഫൈനലില്‍ കടന്നത്. അഞ്ചാം സീഡായ സബലേങ്കയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. ബെലാറസിന്റെ വിക്ടോറിയ അസരെങ്കയെ മറികടന്നാണ് നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും 22ാം സീഡുമായ റിബകീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയത്.