/kalakaumudi/media/post_banners/4997fb11d3a5f6324c19622d0d54749175c7cc46434fe957e43f54b503a5f994.jpg)
2023 ലോകകപ്പിന്റെ 20–ാം മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ശനിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.കഴിഞ്ഞ മത്സരങ്ങളിലായി ദുർബലരെന്നു കരുതപ്പെടുന്ന ടീമുകളോട് പരാജയപ്പെട്ടതിന് ശേഷമാണ് ഇരു ടീമുകളും മത്സരത്തിനിറങ്ങുന്നത്. ഒക്‌ടോബർ 15ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് സ്‌തംഭിച്ചപ്പോൾ, ഒക്ടോബർ 17ന് ധരംശാലയിൽ നെതർലൻഡ്‌സിനെതിരെ ദക്ഷിണാഫ്രിക്ക തോൽവി വഴങ്ങി,
ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏകദിന ഫോർമാറ്റിൽ 66 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, 33 വിജയങ്ങളുമായി പ്രോട്ടീസ് മുന്നിൽ നിൽക്കുന്നു, 5 മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. ബെൻ സ്റ്റോക്സ് കളിക്കാൻ തയ്യാറായതിനാൽ ഈ ഗെയിം ബെൻ സ്റ്റോക്‌സിന്റെ തിരിച്ചുവരവ് കൂടി അടയാളപ്പെടുത്തും.
സാധ്യത ടീം;
ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ, ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡെർ ഡസ്സെൻ, ഐഡൻ മർക്രം, ഹെൻറിച്ച് ക്ലാസെൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, തബ്രെയ്‌സ് ഷംസി. ഫെഹ്ലുക്വായോ, റീസ ഹെൻഡ്രിക്സ്, ലിസാദ് വില്യംസ്
ഇംഗ്ലണ്ട് : ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ, സാം കുറാൻ, ക്രിസ് വോക്സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി, ബെൻ സ്റ്റോക്സ്, ഡേവിഡ് വില്ലി, മൊയിൻ അലി, ഗസ് അറ്റ്കിൻസൺ