ടോസ് നേടിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയിച്ചു; കെയ്ൻ വില്യംസൻ കളിക്കില്ല

ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയിച്ചു . ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇല്ലാതെയാണ് ന്യൂസീലൻഡ് ടീം പ്രഥമ മത്സരത്തിനിറങ്ങുന്നത്. നിലവിൽ വിക്കറ്റ് കീപ്പർ ടോം ലാതമാണ് ക്യാപ്റ്റൻ.

author-image
Hiba
New Update
ടോസ് നേടിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയിച്ചു; കെയ്ൻ വില്യംസൻ കളിക്കില്ല

അഹമ്മദാബാദ് :ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയിച്ചു . ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഇല്ലാതെയാണ് ന്യൂസീലൻഡ് ടീം പ്രഥമ മത്സരത്തിനിറങ്ങുന്നത്. നിലവിൽ വിക്കറ്റ് കീപ്പർ ടോം ലാതമാണ് ക്യാപ്റ്റൻ.

പരുക്കേറ്റ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനായി കളിക്കുന്നില്ല. റീസ് ടോപ്‍ലി, ഡേവിഡ് വില്ലി എന്നിവരും ‌ഇറങ്ങുന്നില്ല.ലോക്കി ഫെർഗൂസൻ, ഇഷ് സോധി, ടിം സൗത്തി എന്നിവരും ന്യൂസീലൻഡ് പ്ലേയിങ് ഇലവനില്‍ ഇല്ല.

ന്യൂസീലൻ‍ഡ് പ്ലേയിങ് ഇലവൻ‌– ഡെവോൺ കോൺവെ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ‌ മിച്ചൽ‌, ടോം ലാതം (ക്യാപ്റ്റൻ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ജെയിംസ് നീഷം, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ട്രെന്റ് ബോൾ‌ട്ട്.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മാലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ലിയാം ലിവിങ്സ്റ്റൻ, മൊയീൻ അലി, സാം കറൻ, ക്രിസ് വോക്സ്, ആദിൽ റാഷിദ്, മാർക് വുഡ്.

new zealand england